പൊന്നാനി: ഛത്തീസ്ഗഢിൽ ബിജെപി സർക്കാർ കന്യാസ്ത്രീകളോടു കാണിച്ച ഭരണഘടനാ വിരുദ്ധ നടപടിക്കെതിരേ എൽഡിഎഫ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു.പൊന്നാനി ബസ്‌സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി എൽഡിഎഫ് മണ്ഡലം കൺവീനർ അജിത്ത് കൊളാടി ഉദ്ഘാടനംചെയ്തു. സിപിഎം പൊന്നാനി ഏരിയാസെക്രട്ടറി സി.പി. മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു.അഡ്വ. പി.കെ. ഖലീമുദ്ദീൻ, ടി.എം. സിദ്ദീഖ്, കെ.കെ. ബാബു, എം.എ. ഹമീദ്, ശിവദാസ് ആറ്റുപുറം, ഇ. അബ്ദുൽനാസർ, പി. സലിം, കെ. നാരായണൻ എന്നിവർ പ്രസംഗിച്ചു.