പൊന്നാനി : പഠനോപകരണങ്ങളും ഭക്ഷണസാധനങ്ങളും സ്‌കൂൾവളപ്പിനുള്ളിൽതന്നെ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്ന മാ കെയർ പദ്ധതി പൊന്നാനി ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങി.അവശ്യസാധനങ്ങൾക്കുവേണ്ടി വിദ്യാർഥികൾക്ക് സ്‌കൂൾവളപ്പിനു പുറത്തുപോകേണ്ടി വരുന്നത് ഒഴിവാക്കുകയും ലഹരി നുരയുന്ന ഇടങ്ങളിൽനിന്ന് സരക്ഷണം ഉറപ്പുവരുത്തുകയു മാണ് പദ്ധതിയുടെ ഉദ്ദേശ്യം.ജില്ലയിലെ മികച്ച മൂന്നാമത്തെ അയൽക്കൂട്ടമായി തിരഞ്ഞെടുക്ക പ്പെട്ട ധ്വനി അയൽക്കൂട്ട അംഗങ്ങളായ നജ്മുന്നീസ, സുരയ്യ എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങിയ സംരംഭം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയർപേഴ്‌സൺ ധന്യ അധ്യക്ഷയായി. വാർഡ് കൗൺസിലർ ഷാലി പ്രദീപ്, സ്‌കൂൾ മാനേജർ സി. ഹരിദാസ്, പ്രിൻസിപ്പൽ പ്രദീപ്, ശോഭന, ഫംസിയ, ഷൈമ, അശ്വനി, നവിത, പ്രീജ, പിടിഎ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.