Breaking
Thu. Aug 21st, 2025

കുറ്റിപ്പുറം : ലക്ഷ്മിയെന്ന പിടിയാനയെ കൊടശ്ശേരി മനയിൽ പണിക്കായി വിട്ടുകൊടുത്ത വകയിൽ…. 143 കൊല്ലം മുമ്പ് ഓലയിൽ എഴുതിയ ആന കൈമാറ്റ കരാറാണിത്. പേരശ്ശനൂർ സ്വദേശിയായ മുളമുക്കിൽ അബ്ദുൾ കരീമിന്റെ ശേഖരത്തിലുള്ളതാണ് ഓലയിലെഴുതിയ ഈ കരാർ. 1057-ാമാണ്ട് മീനമാസം അഞ്ചിന് കണയത്ത് കണയന്നൂർ മുറിയിൽ പള്ളിപ്പുറത്ത് പാഴൂർ നാരായണൻ ദേവൻ നമ്പൂതിരിപ്പാട് പാലത്തുങ്കൽ രാപ്പാൾ മുറിയിൽ പൊന്നെത്ത് വീട്ടിൽ ഗോവിന്ദൻ കൃഷ്ണന് പനയോലയിൽ എഴുതിക്കൊടുത്ത ഉടമ്പടിയാണിത്.മീനമാസം ഒന്നുമുതൽ 1058-മാണ്ട് കന്നിമാസം 30 വരെ ലക്ഷ്മിയെന്ന പിടിയാനയെ പണിക്കായി വിട്ടുകൊടുത്തതിന് ദിവസക്കൂലിയായി മുൻകൂർ വാങ്ങിയ സംഖ്യയും ആനയുടെ ഭക്ഷണം, ചികിത്സ തുടങ്ങിയ വയുടെ വിശദാംശങ്ങളും പനയോല കരാറിൽ എഴുതിയിട്ടുണ്ട്.

തൃശ്ശൂരിൽ നിന്ന് ഏതാനും വർഷങ്ങൾക്ക് മുൻപ് അബ്ദുൾകരീമിന് ലഭിച്ചതാണ് ഓലയിലെഴുതിയ ഈ ആന കൈമാറ്റ കരാർ. ആന കൈമാറ്റങ്ങളെക്കുറിച്ചും ആനകളെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗി ച്ചിരുന്നതിനെക്കുറിച്ചും ആന പരിപാലനത്തെക്കുറിച്ചും ഒക്കെയുള്ള പലവിവരങ്ങളും തെളിയിക്കുന്ന ആധികാരിക രേഖയാണ് ഈ ഓലക്കരാർ. ഇതുൾപ്പെടെ കൊച്ചി, തിരുവിതാം കൂർ ഓലക്കരാറുകളും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. നെൽവാര പാട്ടക്കണക്കുകൾ, പലിശ ക്കണക്കുകൾ, കരം അടച്ച രസീതുകൾ, സ്റ്റാമ്പ് പേപ്പറുകൾ, കൃഷി ഉപകരണ ങ്ങൾ തുടങ്ങി നൂറിലധികം വർഷം പഴക്കമുള്ള പൈതൃകവസ്തുക്കളുടെ ഒരു വലിയ നിര തന്നെ അബ്ദുൾ കരീമിന്റെ പുരാവസ്തു ശേഖരത്തിലുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *