Breaking
Thu. Aug 21st, 2025

എടപ്പാൾ : നടുവട്ടം ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. സംസ്ഥാനപാതയും കാഞ്ഞിരമുക്ക്-കാഞ്ഞിരത്താണി റോഡുകളും സംഗമിക്കുന്ന ടൗണാണിത്.ഈ റോഡുകളി ലേക്കുള്ള വാഹനങ്ങളുടെ തിരിയലാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഗതാഗതപരിഷ്‌ക രണ നടപടികളോ പോലീസ് നിയന്ത്രണമോ ഇല്ലാത്തതിനാൽ പലപ്പോഴും സംസ്ഥാനപാത മണിക്കൂറുകൾ സ്തംഭിക്കാൻ ഇതു കാരണമാകുന്നു.എടപ്പാൾ ടൗൺ കഴിഞ്ഞ് ഒരു കിലോമീറ്റർ കഴിഞ്ഞുള്ള ജങ്ഷനാണ് നടുവട്ടം. പുത്തൻപള്ളി, മാറഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകാനുള്ള അത്താണി റോഡ് ഇവിടെവെച്ചാണ് സംസ്ഥാനപാതയുമായി സംഗമിക്കുന്നത്.

കുറച്ചപ്പുറത്തുതന്നെയാണ് പാലക്കാട് ജില്ലയിലെ കൂറ്റനാട്, പട്ടാമ്പി തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകാനുള്ള കാഞ്ഞിരത്താണി റോഡ് സംസ്ഥാനപാതയിലെത്തുന്നത്. ഇതോടൊപ്പം ശുകപുരം ക്ഷേത്രം റോഡും ഈ റോഡിലേക്ക് ചേരുന്നു. ഇവിടെനിന്നെല്ലാമുള്ള വാഹനങ്ങൾ സംസ്ഥാന പാതയിലേക്ക് കയറുന്നതും സംസ്ഥാനപാതയിൽനിന്നുള്ള വാഹനങ്ങൾ ഈ റോഡുകളിലേക്ക് കയറുന്നതുമാണ് വാഹനക്കുരുക്ക് രൂക്ഷമാകാൻ കാരണം.ഇവിടെയുള്ള ഓഡിറ്റോറിയത്തിൽ ചടങ്ങുകളുള്ള ദിവസം അവിടേക്ക് വരുന്ന വാഹനങ്ങളുടെ പാർക്കിങ് കൂടിയായാൽ പ്രശ്‌നം അതീവഗുരുതരമാകും. റോഡിന്റെ വശങ്ങളിൽ അത്യാവശ്യം വീതിയുണ്ടെങ്കിലും അതൊന്നും റോഡിനും ടൗണിനും ഗുണകരമാകുന്ന രീതിയിൽ വിനിയോഗിക്കാനുള്ള നടപടികളു മുണ്ടായിട്ടില്ല.

വട്ടംകുളം പഞ്ചായത്തിന്റെ സൗന്ദര്യവത്കരണം നടക്കുന്ന ടൗണാണിത്. പലപ്പോഴും കുരുക്ക് രൂക്ഷമായാലും പോലീസിന്റെ ഇടപെടലും ഇവിടെ ഉണ്ടാകാറില്ല. എടപ്പാൾ ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ആംബുലൻസുകളുടെ നിരന്തര സഞ്ചാരപാതയാണിത്. ഇവയും കുരുക്കിലകപ്പെടുന്നത് പതിവാണ്.ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും ഒഴിഞ്ഞുകിടക്കുന്ന പാതയോരങ്ങൾ ടൗണിന്റെ വികസനത്തിന് ഉപയോഗിക്കാനുമുള്ള നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആവശ്യം.ജോലി കഴിഞ്ഞും വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നും മടങ്ങുന്നവർക്ക് ഇതുമൂലം സമയത്ത് വീട്ടിലെത്താനാവാത്ത അവസ്ഥയാണ്.

റിങ് റോഡ് അനിവാര്യം:വികസിച്ചുവരുന്ന നടുവട്ടം ടൗണിൽ അടിയന്തരമായി ഗതാഗത പരിഷ്‌കരണ നടപടികളാരംഭിക്കണം. പലപ്പോഴും വൈകുന്നേരങ്ങളിൽ ഇവിടെ വാഹനങ്ങളുടെ നീണ്ട നിരയാണ്. റിങ് റോഡ് എന്ന കുറെ കാലമായുള്ള ആവശ്യം പരിഗണിച്ച് നടപ്പാക്കണം

കെ. കരുണൻ,വ്യാപാരി, നടുവട്ടം

Related Post

Leave a Reply

Your email address will not be published. Required fields are marked *