എടപ്പാൾ : ദേശസ്നേഹത്തിന്റെയും അഖണ്ഡതയുടെയും സന്ദേശമുയർത്തി സ്വാതന്ത്ര്യ ദിനാഘോഷം. എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പരിപാടി പ്രസിഡന്റ് എസ്. സുധീർ ഉദ്ഘാടനംചെയ്തു. സി. രവീന്ദ്രൻ, മുരളി മേലേപ്പാട്ട്, ബാവ കണ്ണയിൽ, കാദർ കണ്ണയിൽ, അലി, കെ.വി. അഷ്‌റഫ് എന്നിവർ പങ്കെടുത്തു.വട്ടംകുളം ചന്തക്കുന്ന് അങ്കണവാടിയിൽ മൈത്രി കലാ കായികവേദിയുടെ സഹകരണ ത്തോടെനടന്ന പരിപാടിയിൽ ഗ്രാമപ്പഞ്ചായത്തംഗം ഇ.എസ്. സുകുമാരൻ പതാക ഉയർത്തി. ജീവനക്കാരായ സി.പി. ശ്യാമള, കെ. ഷീല, ക്ലബ്ബംഗങ്ങളായ സി.കെ. ദിലീപ്, ഷാജി, സി.പി. അനീഷ്, സി.പി. ഉണ്ണി, സി.പി. നിബിൻ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. കളറിങ് മത്സരം, മധുരവിതരണം എന്നിവ നടന്നു.
ശുകപുരം : ചമ്പ്രമാണം ഇന്ദിരാജി സ്തൂപത്തിന് സമീപം എം. ശങ്കരനാരായണൻ പതാക ഉയർത്തി. ആഗ്നേയ് നന്ദൻ, എം. സന്തോഷ്‌കുമാർ, വിനോദ്, എം. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. വട്ടംകുളം : മൂതൂർ ജിബിഎൽപി സ്കൂളിൽ ലാൻസ് നായിക് കെ.വി. ഷഫീഖ് പതാക ഉയർത്തി. ദേശഭക്തിഗാനാലപനം, പ്രസംഗം, പതാകനിർമാണം, ക്വിസ് എന്നിവ നടന്നു.ഉഷസ്സ് വിദ്യാലയത്തിൽ മാനേജിങ് ഡയറക്ടർ കെ. സെബിലുദ്ദീൻ പതാക ഉയർത്തി. പ്രിൻസിപ്പൽ പി. പ്രസീത പ്രസംഗിച്ചു.
തവനൂർ : കടകശ്ശേരിയിൽ യുഡിഎഫ് മേഖലാ കമ്മിറ്റി ദേശീയപതാക ഉയർത്തി. സി.പി. അബ്ദുള്ള, അക്ബർ അലി, ശിഹാബ് തങ്ങൾ, വി. അഷ്‌റഫ്, എരഞ്ഞിക്കൽ ബഷീർ, കെ.പി. സൈതലവി, കെ.പി. അലി, പ്രസൂൺ, സി.പി. സലാം, പി. മജീദ് എന്നിവർ പങ്കെടുത്തു. പൊന്നാനി : ഈഴുവത്തിരുത്തി കുമ്പളത്ത് പടിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. കുട്ടൻ ദേശീയപതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ. പവിത്രകുമാർ അധ്യക്ഷനായി.പൊന്നാനി ടിഐയുപി സ്‌കൂളിൽ പ്രഥമാധ്യാപകൻ അബ്ദുള്ളക്കുട്ടി പതാക ഉയർത്തി. ടി.വി. അബ്ദുറഹ്‌മാൻകുട്ടി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് ബാദുഷ ഉദ്ഘാടനംചെയ്തു.
എരമംഗലം : കാഞ്ഞിരമുക്ക് പിഎൻയുപി സ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് പ്രഥമാധ്യാപിക കെ. സിന്ധു, പിടിഎ പ്രസിഡന്റ് പി.വി. സുജീർ, എംടിഎ പ്രസിഡന്റ് റഷീദ, അധ്യാപകൻ ശിവകുമാർ, സ്റ്റാഫ് സെക്രട്ടറി നൂറുൽഅമീൻ തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർഥികളുടെ കലാപരിപാടികളും കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനവും നടന്നു.
ചെറുവായ്ക്കര ജിയുപി സ്‌കൂളിൽ ദേശഭക്തിയും കലയും സമന്വയിപ്പിച്ചുള്ള ആഘോഷം വാർഡ് കൗൺസിലർ രജീഷ് ഊപ്പാല ഉദ്‌ഘാടനംചെയ്‌തു. പ്രഥമാധ്യാപിക കെ. ശ്രീജ പതാക ഉയർത്തി. രക്ഷിതാക്കൾക്കായി ക്വിസ് മത്സരം നടത്തി. പിടിഎ പ്രസിഡന്റ് ഇബ്രാഹിംകുട്ടി, എംപിടിഎ പ്രസിഡന്റ് ഖൈറുന്നിസ, അധ്യാപകരായ രമ്യ, കെ. സുഹറ, സ്കൂൾ ലീഡർ തബ്ഷീറ ഷെറീൻ എന്നിവർ നേതൃത്വം നൽകി. എസ്‌വൈഎസ് വെളിയങ്കോട് സർക്കിൾ കമ്മിറ്റി ബഹുസ്വരസംഗമം നടത്തി. വെളിയങ്കോട് മഹല്ല് ഖാസി ഹംസ സഖാഫി ഉദ്ഘാടനം ചെയ്‌തു. അബൂബക്കർ എരമംഗലം മുഖ്യപ്രഭാഷണം നടത്തി.
എരമംഗലം ഫ്രണ്ട് ലൈൻ ലോജിസ്റ്റിക് അക്കാദമി പ്രമുഖ ഗാന്ധിയനും മുൻ എംപിയുമായ സി. ഹരിദാസിനെ ആദരിച്ചു. പ്രസിഡന്റും സിഇഒയുമായ ബി.പി. നാസർ സി. ഹരിദാസിന് ഉപഹാരം നൽകി ആദരിച്ചു. റിട്ട. ഗവ. അഡിഷണൽ സെക്രട്ടറി എ. അബ്ദുൽ ലത്തീഫ്, ഫ്രണ്ട് ലൈൻ ഗ്രൂപ്പ് സിഎച്ച്ആർഒ സുനിൽകുമാർ, സിഎഫ്ഒ ജിന്റോ പോൾ, ഫ്രണ്ട് ലൈൻ ഡയറക്ടർ ഫെബിനാ നാസർ, പ്രിൻസിപ്പൽ സൂസൻ ഡിക്രൂസ്, എ.ടി. അലി, വിദ്യാർഥി സുമയ്യ എന്നിവർ പ്രസംഗിച്ചു.
വെളിയങ്കോട് ജിഎംഎൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രഥമാധ്യാപിക ലൈസ പതാക ഉയർത്തി. വാർഡംഗം റസ്‌ലത്ത് സക്കീർ, പിടിഎ പ്രസിഡന്റ് റുബീന റിൻഷാദ്, റിട്ട. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ. നാസർ, എംടിഎ പ്രസിഡന്റ് സഫിനി, അധ്യാപികമാരായ ഷീജ, റോഷ്‌ന, പ്രമിത എന്നിവർ നേതൃത്വം നൽകി.
വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി പഞ്ചായത്തുകളിലും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലും പരിച്ചകം സ്‌പെക്‌ട്രം ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിലും പുതുപൊന്നാനി ജിഎഫ്എൽപി സ്‌കൂളിലും വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും വെള്ളീരി ജിഎൽപി സ്‌കൂളിലും ആഘോഷങ്ങൾ നടന്നു.