കുറ്റിപ്പുറം : ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിന് കീഴിൽ സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി എത്തിയവർക്ക് ഔഷധകഞ്ഞിയാണ് അധികൃതർക്ക് നൽകിയത്.മെഡിക്കൽ ഓഫിസർ കെ. അബുബക്കർ ദേശീയപതാക ഉയർത്തി.ഗ്രാമ പഞ്ചായത്ത് അംഗം കെ.ടി സിദ്ദീഖ് അധ്യക്ഷനായി. കെ.പി ഗഫൂർ, ഹമീദ് ഹാജി കൊളത്തോൾ, കെ.പി ജയൻമാസ്റ്റർ, ജാഫർ പറമ്പാടൻ, ടി.കുട്ടിപ്പ, കെ.എം റഷീദ് എന്നിവർ സംബന്ധിച്ചു.