Breaking
Thu. Aug 21st, 2025

കുറ്റിപ്പുറം :ഓണാഘോഷങ്ങളെ മുന്നിൽ കണ്ടു അനധികൃത മദ്യവിൽപ്പനയും ലഹരി കടത്തും തടയുന്നതിനായി ദേശീയ പാതയില്‍ പരിശോധ ശക്തമാക്കി പോലീസും എക്സൈസും രംഗത്ത്.ദേശീയ പാതയില്‍ കുറ്റിപ്പുറത്താണ് എക്സൈസ് സ്ക്വാഡും ഹൈവേ പോലീസും ചേർന്ന് വ്യാപകമായി വാഹന പരിശോധനക്ക് തുടക്കം കുറിച്ചത്സംയുക്ത പരിശോധനയിൽ നിരവധി വാഹനങ്ങൾ പരിശോധന നടത്തി.മദ്യപിച്ച് വാഹനം ഓടിച്ച നിരവധി ഡ്രൈവർമാര്‍ക്ക് എതിരെ നടപടിയെടുത്തു.പരിശോധനക്കിടെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശിയായ ദിലീപ് (26) എന്നയാളെ ഉദ്ധ്യോഗസ്ഥര്‍ പിടികൂടി. കൂടാതെ പുകയില ഉൽപ്പന്നങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്നവർക്കെതിരെയും നടപടിയെടു ക്കുന്നുണ്ട്. തുടർ ദിവസങ്ങളിലും വാഹന പരിശോധനയും ,പെട്രോളിംഗും കർശനമായി തുടരുമെന്ന് ഹൈവേ പോലീസും എക്സൈസും അറിയിച്ചു.സംയുക്ത പരിശോധനയ്ക്ക് ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ റഷീദ് പാറക്കൽ, സി പി ഒ പ്രവീൺ, കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ പി.എം അഖീൽ , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ലതീഷ്, ഗണേശൻ, പ്രിവന്റീവ് ഓഫീസർ പ്രമോദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *