സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് (ഓഗസ്ത് 18) ഓണപ്പരീക്ഷ ആരംഭിച്ചു . പ്ലസ്ടു, യുപി, ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് തിങ്കളാഴ്ച പരീക്ഷ ആരംഭിച്ചത്.എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ തീരും. പ്ലസ്ടു പരീക്ഷ അവസാനിക്കുന്നത് 27നായിരിക്കും. എന്തെങ്കിലും കാരണത്താല്‍ പരീക്ഷാ സമയത്ത് അവധി വന്നാല്‍, ആ പരീക്ഷ 29ന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് തൃശൂരില്‍ അവധിയാണ്. അതുകൊണ്ട് തന്നെ തൃശൂര്‍ ജില്ലയിലെ ഓണപ്പരീക്ഷകളും മാറ്റി. മാറ്റിവച്ച പരീക്ഷയുടെ പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ജില്ലകളില്‍ പരീക്ഷയ്ക്ക് മാറ്റമില്ല.മിനിമം മാര്‍ക്ക് സമ്ബ്രദായംഅഞ്ച് മുതല്‍ ഒമ്ബത് വരെ ക്ലാസുകളിലെ എഴുത്തു പരീക്ഷ കളിലെ മിനിമം മാര്‍ക്ക് സമ്ബ്രദായം ഇന്ന് ആരംഭിക്കുന്ന ഓണപ്പരീക്ഷ മുതല്‍ നടപ്പാക്കും.
ഇത് പ്രകാരം ഓരോ വിഷയത്തിനും വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് നേടണം. ഇതില്‍ കുറവ് മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ പരിപാടികള്‍ സംഘടിപ്പിക്കും. സെപ്തംബറില്‍ രണ്ടാഴ്ചയാകും പ്രത്യേക പഠനപിന്തുണ പരിപാടി നടത്തുന്നത്. സ്‌കൂള്‍ പിടിഎ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പിന്തുണയോടെയാകും പഠന പിന്തുണ പരിപാടി സംഘടിപ്പിക്കുന്നത്. എഇഒ അടക്കമുള്ള വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇത്നിരീക്ഷി ക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ പത്തിലും മിനിമം മാര്‍ക്ക് സമ്ബ്രദായം നടപ്പിലാക്കും. ഓണാവധിക്ക് ശേഷം സ്‌കൂള്‍ തുറന്ന് ഏഴ് ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപി ക്കണമെന്നാണ് നിര്‍ദ്ദേശം.