എടപ്പാൾ : സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്റ്റ് ഡയറക്ടർ അവാർഡ് രണ്ടാം സ്ഥാനം എടപ്പാളിലെ മുൻ കൃഷി ഓഫീസറും പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ്റ് ഡയറക്ടറുമായ എം വി വിനയൻ ഏറ്റുവാങ്ങി. തൃശ്ശൂരിൽ നടന്ന സംസ്ഥാന കർഷകദിനാഘോഷം ചടങ്ങിലാണ് പുരസ്കാരം മന്ത്രി പി പ്രസാദിൽ നിന്നും ഏറ്റുവാങ്ങിയത്. കർഷക ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. മലപ്പുറം 1740 ഹെക്ടർ വരുന്ന കോൾ മേഖലയിലെ നെൽ ക്കർഷകർക്ക് കൃഷിയിൽ അടിസ്ഥാന സൗകര്യമൊരുക്കിയതിനും വിവിധ മേഖലകളെ ഏകോപിപ്പിച്ചതും കൃഷി വകുപ്പിലെ ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ചതുമാണ് അവാർഡിന് അർഹനാക്കിയത്.2005-ൽ കൃഷിവകുപ്പിൽ കൃഷി ഓഫീസറായി പുറ ത്തൂർ, എടപ്പാൾ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ ജോലി ചെയ്ത ഇദ്ദേഹം 2017-ൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കൃഷി ഓഫീസറായി തിരഞ്ഞെടു ക്കപ്പെട്ടിട്ടുണ്ട്. തവനൂർ സ്വദേശിയാണ്. ഭാര്യ: വി.പി. രമ്യ (അധ്യാപിക). മക്കൾ: തീർത്ഥജ് വിനയ് (എൻജിനിയറിങ് വി ദ്യാർഥി), തൃതിക വിനയ് (വിദ്യാർഥിനി).