കുറ്റിപ്പുറം : ദേശീയപാതയിലെ അപകടമേഖലയായ കുറ്റിപ്പുറം അത്താണി ബസാറിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ താത്കാലിക സംവിധാനമൊരുക്കി കുറ്റിപ്പുറം പോലീസ്.ആശുപത്രിപ്പടിയിലെ മേൽപ്പാലത്തിനു താഴെ നാലു വരികളായി പ്ളാസ്റ്റിക് വീപ്പകൾ സ്ഥാപിച്ചാണ് വേഗം ക്രമീകരിക്കുന്നത്. ഇവിടെ മുന്നറിയിപ്പ് സോളാർ ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്.വിവാഹനിശ്ചയസംഘത്തിന്റെ ടൂറിസ്റ്റ് ബസ് കാറുകളിൽ കൂട്ടിയിടിച്ച് ഞായറാഴ്ച അപകടമുണ്ടായിരുന്നു. ടൂറിസ്റ്റ് ബസ് മറിഞ്ഞ് 30 യാത്രക്കാർക്ക് പരിക്കേറ്റു. ദേശീയപാതാ നിർമാണം നിർത്തിവെച്ച ഈ ഭാഗത്ത് വാഹനാപകടങ്ങൾ പതിവാണ്.