Breaking
Tue. Aug 18th, 2026

താഴേപ്പാലം ജംക‍്ഷനിൽ ഇനി സിഗ്‌നലിന്റെ സുരക്ഷ; തിരൂർ നഗരത്തിലെ രണ്ടാമത്തെ സിഗ്‌നൽ സംവിധാനം

തിരൂർ :താഴേപ്പാലം ജംക‍്ഷനിലും ട്രാഫിക് സിഗ്‌നൽ പ്രവർത്തിച്ചു തുടങ്ങി. ഇന്നലെ മുതലാണ് സിഗ്‌നൽ സംവിധാനം സ്ഥിരമാക്കിയത്. നഗരത്തിലെ രണ്ടാമത്തെ സിഗ്‌നൽ സംവിധാന മാണിത്. പൂങ്ങോട്ടുകുളത്താണ് ആദ്യം സിഗ്‌നൽ സ്ഥാപിച്ചിരുന്നത്. ഇതിനൊപ്പം തന്നെ താഴേപ്പാലത്തും ലൈറ്റുകൾ ഒരുക്കിയിരുന്നെങ്കിലും പ്രവർത്തിപ്പിച്ചിരുന്നില്ല. തിരക്കേറെയുള്ള നഗരത്തിൽ ആദ്യമായി ഈ സംവിധാനം വരുന്നത് ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെ ന്നത് കണക്കിലെടുത്താണ്  പ്രവർത്തിപ്പിക്കാൻ വൈകിയത്. നഗരസഭയാണ് സിഗ്‌നൽ സ്ഥാപിച്ച് പൊലീസിനു കൈമാറിയത്. സിറ്റി ജംക‍്ഷൻ, പൂങ്ങോട്ടുകുളം, സ്റ്റേഡിയം ഭാഗം എന്നിവിടങ്ങ ളിൽ നിന്ന് താഴേപ്പാലം ജംക‍്ഷനിലേക്ക് എത്തുന്ന വാഹനങ്ങളെല്ലാം ലൈറ്റ് പച്ചയായാൽ മാത്രമേ കടന്നു പോകാവൂ എന്ന് പൊലീസ് അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *