Breaking
Tue. Aug 18th, 2026

പൊന്നാനി : പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി പൊന്നാനിയിലെ പൂപ്പാടങ്ങൾ. പൂക്കള മൊരുക്കാനായി ചെണ്ടുമല്ലി പൂപ്പാടങ്ങളിൽ വിളവെടുപ്പ് നടന്നു. പൊന്നാനിയിലെ വീട്ടുമുറ്റ ങ്ങളിൽ ഇത്തവണ ഓണത്തിന് നാട്ടിലെ പൂപ്പാടങ്ങളിലെ പൂക്കൾ നിറയും.അയ്യങ്കാളി തൊഴിലു റപ്പ് തൊഴിലാളികൾ, കടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പ്രദേശ ങ്ങളിൽ തരിശിട്ട നിലങ്ങളിൽ കൃഷി ചെയ്ത ചെണ്ടുമല്ലി പൂപ്പാടങ്ങളിൽ നിന്നുള്ള വിളവെടുപ്പാണ് ആരംഭിച്ചത്.അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ ഒരുക്കിയ നെയ്തല്ലൂരിലെ പൂപ്പാടങ്ങളിലെ വിളവെടുപ്പ് നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു.സ്ഥിരംസമിതി അധ്യക്ഷൻ  രജീഷ് ഊപ്പാല അധ്യക്ഷതവഹിച്ചു.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *