Breaking
Mon. Aug 17th, 2026

കോൺഗ്രസ് പ്രവർത്തകരുടെ നൈറ്റ് മാർച്ച്

തിരൂർ : വോട്ട് കൊള്ളയിൽ പ്രതിഷേധിച്ച് രാഹുൽഗാന്ധി നടത്തുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വെട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. വെട്ടം പുളിഞ്ചോടു നിന്ന് തുടങ്ങി പരിയാപുരത്ത് അവസാനിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. പി. നാസറുള്ള ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എൻ.ടി. വാസുവിന് പതാക കൈമാറി.ജില്ലാ മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രസിഡൻറ് മെഹർഷാ കളരിക്കൽ, അലിക്കുട്ടി മുക്കാട്ടിൽ, കൃപാധരൻ, മുഹമ്മദ് ഇസ്മായിൽ, ഷിജു നായർ വീട്ടിൽ, മുകുന്ദൻ പച്ചാട്ടിരി, ചന്ദ്രൻ മുല്ലപ്പള്ളി, ദാസൻ വെട്ടം തുടങ്ങിയവർ നേതൃത്വംനൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *