Breaking
Mon. Aug 17th, 2026

ആലങ്കോടിന്റെ നിരത്തുകളിൽ ഇനി മുതൽ കെ.എസ്.ആർ.ടി.സി യുടെ ഗ്രമവണ്ടിയും

ചങ്ങരംകുളം : ആലംകോട് ഗ്രാമ പഞ്ചായത്തിലെ ഗ്രാമ പ്രദേശങ്ങളിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വ ത്തിൽ കെഎസ്ആർടി സിയുടെ ഗ്രാമവണ്ടി സർവീസ് ആരംഭിക്കുന്നു.രാവിലെ 6.30 മണിക്ക് പൊന്നാനിയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളെ ബന്ധി പ്പിച്ച് വൈകീട്ട് 6.30 മണിക്ക് പൊന്നാനി ഡിപ്പോയിൽ സർവീസ് അവസാനിപ്പിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത്.. കോക്കൂർ, വളയംകുളം തുടങ്ങിയ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്കും, അധ്യാപകർക്കും ഉപകാരപ്പെടുന്ന തരത്തിൽ രാവിലത്തെ യാത്ര റൂട്ട് ക്രമീകരിക്കാനാണ് സാധ്യത..തുടർന്ന് വൈകീട്ട് വരെ പഞ്ചായത്തിൻ്റെ മറ്റു ഗ്രാമ പ്രദേശങ്ങളിലേക്ക് സർവീസ് തുടരും.ഇതു മായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഏകോപിക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ പൊന്നാനി കെ.എസ്.ആർ.ടി.സി ATO നെ സന്ദർശിക്കുകയുണ്ടായി.വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ശരീഫ്, വാർഡ് അംഗം അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *