എരമംഗലം : സംസ്ഥാനസർക്കാർ വിജ്ഞാന കേരളം പദ്ധതിയിലൂടെ ഓരോവർഷവും ഒരുലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് നോളജ് മിഷൻ ഉപദേശകനും മുൻ മന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന തൊഴിൽ മേളയുമായി ഭാഗമായി മാറഞ്ചേരിയിൽ നടത്തിയ തൊഴിൽ അന്വേഷകരുടെ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തു നിലനിന്നിരുന്ന ജാതിവ്യവസ്ഥയാണ് സ്‌ത്രീകളെ തൊഴിൽ രംഗത്തുനിന്നും പുറകിലാക്കിയതെന്നും വിദ്യാർഥികൾ പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നേടണ മെന്നും അദ്ദേഹം പറഞ്ഞു. ഉദ്‌ഘാടനപ്രസംഗശേഷം തൊഴിൽ അന്വേഷകരുമായി ഡോ. ടി.എം. തോമസ് ഐസക് സംവദിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു അധ്യക്ഷയായി. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര മുഖ്യാതിഥി യായിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ബീന, ബിനീഷ മുസ്തഫ, കല്ലാട്ടേൽ ഷംസു, കെ.വി. ഷഹീർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. സൗദാമിനി, മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. അബ്ദുൽഅസീസ്, വിജ്ഞാന കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഹേമലത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എ.എച്ച്. റംഷീന, ബിഡിഒ വർഗീസ് എന്നിവർ പ്രസംഗിച്ചു.