Breaking
Tue. Aug 18th, 2026

അനീഷ് മാസ്റ്റർ അനുസ്മരണവും വിദ്യാഭ്യാസ സെമിനാറും

തിരൂർ : കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ജിഎം യുപി സ്കൂളിൽ അനീഷ് മാസ്റ്റർ അനുസ്മരണവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. മലയാള സർവകലാശാലാ പ്രൊഫസർ ഡോ. അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഇ.എസ്. അജിത് ലൂക്ക് അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.കെ. ബിനു അനീഷ് അനുസ്മരണ പ്രഭാഷണം നടത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം വി.വി. മണികണ്ഠൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം കെ. സുനിൽകുമാർ, കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സി.ടി. ശ്രീജ, സി. ഷക്കീല, ജില്ലാ സെക്രട്ടറി കെ. സരിത, തിരൂർ ഉപജില്ലാ സെക്രട്ടറി സി. സെൻ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *