എരമംഗലം : പോലീസ് കസ്റ്റഡി മർദനത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനുമുൻപിൽ ജനകീയ പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു. കോൺഗ്രസ് പെരുമ്പടപ്പ്, വെളിയങ്കോട്, മാറഞ്ചേരി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിഷേധസദസ്സ് കെപിസിസി സെക്രട്ടറി പി.ടി. അജയ്‌മോഹൻ ഉദ്‌ഘാടനം ചെയ്തു. കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ് വി.കെ. അനസ് അധ്യക്ഷനായി. ഡിസിസി ജനറൽസെക്രട്ടറി സിദ്ദീഖ് പന്താവൂർ മുഖ്യപ്രഭാഷണം നടത്തി. കല്ലാട്ടേൽ ഷംസു, സുരേഷ് പാട്ടത്തിൽ, ടി. ശ്രീജിത്ത്, കെ.പി. റാസിൽ, കെ.എം. അനന്തകൃഷ്‌ണൻ തുടങ്ങിയവർ പ്രസംഗിച്ചു.