തിരൂർ : നഗരസഭ ബസ് സ്റ്റാൻഡിൽ നിർമിച്ച ട്രീറ്റ്മെൻറ് പ്ലാന്റിലേക്ക് പണമടച്ച ഹോട്ടൽ, കൂൾബാറടക്കമുള്ള സ്ഥാപനങ്ങൾക്ക് കണക്‌ഷൻ നൽകണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ തിരൂർ യൂണിറ്റ് ഭാരവാഹികൾ നഗരസഭാധ്യക്ഷ എ.പി. നസീമ, ഉപാധ്യക്ഷൻ പി. രാമൻകുട്ടി, പ്രതിപക്ഷനേതാവ് അഡ്വ. എസ്. ഗിരീഷ് എന്നിവർക്ക് നിവേദനം നൽകി. വിഷയം അടിയന്തരമായി പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥ യോഗം ഉടൻ വിളിക്കുമെന്ന് നഗരസഭാധ്യക്ഷ ഉറപ്പു നൽകി.അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. അബ്ദുൽ റഹ്‌മാൻ, സബ്ക്ക അമീർ, സംഗംമണി, ഈസ്റ്റേൺ നിസാർ, നസീസ് ഗഫൂർ, സിസിലർ കുഞ്ഞാവ, പൂന്തല യാഹുഹാജി, സലിം സ്ട്രോബറി എന്നിവർ നേതൃത്വം നൽകി.

