പൊന്നാനി : ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ നേതാവായിരുന്ന വി. ഗോവിന്ദൻ മാസ്റ്ററുടെ ഓർമയ്ക്കായി പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ നൽകുന്ന പ്രഭാത് ബുക്‌സ് എൻഡോവ്‌മെന്റ് പൊന്നാനി എം.ഐ.യു.പി. സ്‌കൂളിന് സമ്മാനിച്ചു.
മികച്ച ലൈബ്രറി പ്രവർത്തനങ്ങൾക്കാണ് 5000 രൂപയുടെ ലൈബ്രറി പുസ്തകങ്ങൾ സമ്മാനിക്കുന്നത്. സി.പി.ഐ. ലോക്കൽ സെക്രട്ടറിയും യുവകലാസാഹിതി ജില്ലാ കമ്മിറ്റിയംഗവുമായ വി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.വി. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.പി. ഷെബീ റാബി മുഖ്യാതിഥിയായി. എ.കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം വി.കെ. ശ്രീകാന്ത്, സ്റ്റാഫ് സെക്രട്ടറി കെ.വി. മുഹമ്മദ്, കെ. ബാബുരാജൻ, കെ. നൗഷാദ്, പ്രഥമാധ്യാപിക റഹ്മത്ത് ബീഗം, ഇ.എൻ. ഷീജ, കുഞ്ഞൻ ബാവ, സലിം, മുജീബ് തുടങ്ങിയവർ പ്രസംഗിച്ചു.