എടപ്പാൾ : പൊന്നാനി ബ്ലോക്ക്പഞ്ചായത്തിന്റെ ‘പെണ്ണിടം’ വനിതാ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ബ്ലോക്ക്പഞ്ചായത്തിൽ ഷീ ഗാലറി തുറന്നു. പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
ആർ. ഗായത്രി അധ്യക്ഷയായി. സെക്രട്ടറി എസ്. ലിജുമോൻ പ്രസംഗിച്ചു.
കഴിഞ്ഞവർഷത്തെ ‘പെണ്ണിടം’ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടന്ന ചിത്രരചനാമത്സരത്തിലെ ചിത്രങ്ങളാണ് ഷീ ഗാലറിയിൽ പ്രദർശിപ്പിച്ചത്. മെഹന്തി, ചിത്രരചനാമത്സരം എന്നിവയും നടന്നു.