കുറ്റിപ്പുറം : ഗവ. താലൂക്ക് ആശുപത്രിയിലെ കണ്ണാശുപത്രി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞിട്ടും ഇപ്പോഴും രോഗികളെ പരിശോധിക്കുന്നതിൽമാത്രം ഒതുങ്ങിനിൽ ക്കുന്നു.ഇവിടേക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭിക്കാത്തതും ഡോക്ടർമാർ ഉൾപ്പെടെ ജീവന ക്കാരെ നിയമിക്കാത്തതുംമൂലമാണ് കണ്ണാശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാകാത്തത്. ഓഗസ്റ്റ് 12-ന് ആരോഗ്യമന്ത്രി വീണാ ജോർജാണ് ആശുപത്രിക്കെട്ടിടം ഉദ്ഘാടനംചെയ്തത്. നാഷണൽ ഹെൽത്ത് മിഷൻ പദ്ധതിപ്രകാരം അനുവദിച്ച 1.54 കോടി രൂപ ചെലവഴിച്ചാണ് കണ്ണ് ചികിത്സാ വിഭാഗത്തിന് മാത്രമായി രണ്ടുനിലകളുള്ള പ്രത്യേക കെട്ടിടം നിർമ്മിച്ചത്.മൂന്ന് ഡോക്ടർമാർക്ക് ഒരേസമയം പരിശോധനയ്ക്കുള്ള ഔട്ട് പേഷ്യന്റ് സൗകര്യം, രോഗികൾക്ക് ഇരിക്കാനുള്ള ഏരിയ, മൈനർ പ്രൊസീജിയർ റൂം, ഡോക്ടർമാർക്ക് വിശ്രമമുറി, 10 ബെഡ്ഡുകളുള്ള കിടത്തിച്ചികിത്സിക്കാനുള്ള വാർഡ്, ശൗചാലയങ്ങൾ എന്നിവയാണ് താഴെനിലയിലുള്ളത്.
ഓപ്പറേഷൻ തിയേറ്റർ, ഓപ്പറേഷൻ സജ്ജീകരണത്തിനുള്ള മുറികൾ, സ്റ്റോർ ഏരിയ, ഒബ്സർ വേഷൻ റൂം എന്നിവയാണ് മുകൾനിലയിലുള്ളത്. ലിഫ്റ്റ് സജ്ജീകരിക്കാനുള്ള സൗകര്യവും പുതുതായി നിർമിച്ച കെട്ടിടത്തിലുണ്ട്.വൈദ്യുതി വിതരണം നിലച്ചാൽ വിതരണം പുനരാ രംഭിക്കാൻ ഇൻവെർട്ടർ സംവിധാനമില്ല. വിഷയം പരിഹരിക്കാൻ ബ്ളോക്ക് പഞ്ചായത്ത് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.ആവശ്യമായ ജീവനക്കാരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടുതവണ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിന് കത്ത് നൽകിയിട്ടും അനുകൂല നടപടികൾ ഉണ്ടായിട്ടില്ല.ആഴ്ചയിൽ മൂന്നുദിവസം രോഗികളെ പരിശോധിക്കാൻ മാത്രമാണ് ഈ ആശുപത്രി ഇപ്പോൾ തുറക്കുന്നത്.