Breaking
Wed. Sep 9th, 2026

മലപ്പുറം സെൻട്രൽ സഹോദയ ജില്ലാ കലോത്സവത്തിന് തുടക്കമായി

എടപ്പാൾ: മലപ്പുറം സെൻട്രൽ സഹോദയ ജില്ലാ കലോത്സവത്തിന് തുടക്കമായി. തിരൂർ,മഞ്ചേരി എന്നീ രണ്ട് റീജിയണുകളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.തിരൂർ റീജിയണിലെ സെമി സ്റ്റേജ് ഇവന്റുകൾ ‘സർഗ്ഗധാര’ എന്ന പേരിൽ ക്യാമ്പ് & എം സ്കൂൾ ഓഫ് ലൈഫ്ഇന്റർനാഷണലിൽ വെച്ച് തിരൂർ മുഹമ്മദ റഫീഖ് ഉദ്ഘാടനം ചെയ്തു.മലപ്പുറം സെൻട്രൽ സാഹോദയ ജോയിൻ സെക്രട്ടറി ഫാദർ ഡോ: തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് ആൻ്റ് എം സ്കൂൾ ഡയറക്ടർ കബീർ വലിയകത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു. ക്യാമ്പ് ആൻ്റ് എം സ്കൂൾ ചെയർമാൻ സക്കീർ ഹുസൈൻ മാനേജർ വി മെയ്തു പ്രസംഗിച്ചു. മലപ്പുറം സെൻട്രൽ സഹോദയ ട്രഷററും അയലക്കാട് ക്യാമ്പ് ആൻ്റ് എം സ്കൂൾ പ്രിൻസിപ്പൽ മനോജ് മാത്യു സ്വാഗതവും, മലപ്പുറം സെൻട്രൽ സഹോദയ ഓഫീഷ്യൽ അബ്ദുസമദ് നന്ദിയും പറഞ്ഞു.ഗ്രൂപ്പ് ഇവന്റുകളുടെ സമാപന കലോത്സവം സെപ്റ്റംബർ 26 27 തീയതികളിലായി പെരിന്തൽമണ്ണ ഐ എസ് എസ് സ്കൂളിൽ വെച്ച് നടക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *