Breaking
Wed. Sep 9th, 2026

ജമാഅത്തെ ഇസ്ലാമി ടീ ടോക്ക് സംഘടിപ്പിച്ചു

ചങ്ങരംകുളം : ‘മുഹമ്മദ് നബി: നീതിയുടെ സാക്ഷ്യം’ എന്ന പേരിൽ ജമാഅത്തെ ഇസ്ലാമി പൂക്കരത്തറ ഘടകം ‘ ടീ ടോക്ക് ‘ സംഘടിപ്പിച്ചു.സെപ്റ്റംബർ 21, ലോകസമാധാന ദിനമായി ആചരിക്കപ്പെടുമ്പോൾ, പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ മാസത്തിൽ, പ്രവാചക ജീവിതത്തിൽ നിന്ന് ലോകത്തിന് ലഭിച്ച അനുഭവപാഠങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്ന് സ്വാഗതം ആശംസിച്ചുകൊണ്ട് അബ്ദുൽ ഗഫൂർ കെ എ അഭിപ്രായ പ്പെട്ടു.പ്രവാചകൻറെ വ്യക്തിജീവിതം മുതൽ കുടുംബം, സമൂഹം, രാഷ്ട്രം എന്നീ തലങ്ങളിൽ വരെ ലോകത്തിന് നൽകിയ ജീവിത മൂല്യങ്ങൾ പരിപാടിയുടെ മോഡറേറ്റർ റഫീഖ് മാസ്റ്റർ വിശകലനം ചെയ്തു.പ്രവാചകനെ കുറിച്ച അറിവും തങ്ങളുടെ ജീവിത അനുഭവങ്ങളും പങ്കുവെ ച്ചുകൊണ്ട് ഭാസ്കരൻ മാസ്റ്റർ, ശ്രീലത ടീച്ചർ, സുഹൈൽ വി പി, ആസിയ നാസർ എന്നിവർ സംസാരിച്ചു.പൂക്കരത്തറ എ.എം.എൽ.പി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ നജീബ് കോട്ടപ്പുറം, ഷരീഫ്, അബ്ദുൽ ഖാദർ പി വി, അബ്ദുൽ നാസർ, അബ്ദുൽ റഷീദ്, അനീഷ, നജീബ, ഷെറീന, ഷക്കീല, നിഷീദ, സമീറ, എന്നിവർ സംബന്ധിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *