കുറ്റിപ്പുറം : പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിൽക്കുന്ന വാകമരത്തിന്റെ വേരുകൾ പടർന്നുകയറിയതിനെ തുടർന്ന് എഫ്സിഐ ഗോഡൗണിന്റെ മതിൽ തകർച്ചയുടെ വക്കിൽ.മരം വെട്ടിമാറ്റിത്തരണമെന്ന എഫ്സിഐ അധികൃതരുടെ അവശ്യം അംഗീകരിക്കാതെ പഞ്ചായത്ത് അധികൃതർ.കുറ്റിപ്പുറം ബസ് സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടകളുടെ പുറകിലുള്ള വാകമരത്തിന്റെ വേരുകളാണ് മതിലിന കത്തേക്ക് പടർന്നുകയറിയിരിക്കുന്നത്.മതിലിന്റെ വേര് പടർന്നുകയറി തകർന്ന ഭാഗവും പടിഞ്ഞാറുഭാഗത്ത് ചെരിഞ്ഞുനിൽക്കുന്ന മതിലും പുതുക്കിനിർമിക്കാൻ എഫ്സിഐ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.എന്നാൽ മരം മുറിച്ചുമാറ്റിയാലേ തകർന്ന മതിലിന്റെ ഭാഗം പുനർ നിർമിക്കാൻ പറ്റൂ.പടിഞ്ഞാറുഭാഗത്ത് മതിലിനോട് ചാരി സ്ഥാപിച്ച പെട്ടിക്കടകളും മാറ്റി സ്ഥാപിക്കണം.പഞ്ചായത്ത് അധികൃതർ തയ്യാറാകാത്തതുമൂലം മതിൽ പുനർനിർമാണം അനിശ്ചിതത്വത്തിലാണ്.മരത്തിന്റെ വേരുകൾ കയറി തകർന്ന മതിലിന്റെ ഭാഗം ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലുമാണ്.