പൊന്നാനി : എനിക്ക് കിട്ടിയ അടി നീതീകരിക്കാനാവില്ല, താൻ സമരത്തിൽ പങ്കെടുത്ത യാളല്ലെന്ന് കേണുപറഞ്ഞിട്ടും തുടരെ തുടരെ അടിച്ചു. അതും ഞാൻ ഒരു കൈക്ക് പരിക്കേറ്റു നിൽക്കുന്ന അവസ്ഥയിൽ…അഞ്ചുവർഷത്തിനുശേഷം മനുഷ്യാവകാശം നിഷേധിക്കപ്പെട്ടെന്നു തെളിയിക്കപ്പെട്ടതിൽ സന്തോഷമുണ്ട്.. കെപിസിസി അംഗം കൂടിയായ പൊന്നാനി സ്വദേശി അഡ്വ. കെ. ശിവരാമൻ പറയുന്നു.മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപം നിൽക്കു മ്പോൾ അകാരണമായി മർദിച്ച പോലീസുകാരനെതിരേ നടപടിവേണമെന്ന മനുഷ്യാ വകാശ കമ്മിഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അന്ന് മർദനത്തിനിരയായ ശിവരാമൻ.2020 സെപ്റ്റംബർ 18-നാണ് സംഭവം.
യൂത്ത് കോൺഗ്രസിന്റെ കളക്ടറേറ്റ് മാർച്ച് കഴിയട്ടെയെന്നു കരുതി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപത്തെ ഓട്ടോ സ്റ്റാൻഡിൽനിൽക്കുമ്പോഴാണ് മലപ്പുറം സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹരിലാൽ ലാത്തികൊണ്ട് അടിച്ചത്. ‘നിന്റെ മറ്റേ കൈയും ഓടിക്കുമെടാ….’ എന്ന് അലറിവിളിച്ച് പോലീസുകാരൻ തന്റെ നേരേ പാഞ്ഞടുക്കുകയായിരുന്നെന്ന് ശിവരാമൻ ഓർക്കുന്നു. അകാരണമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയതോടെ യാണ് തന്റെ പേരിൽ എഫ്‌ഐആറിട്ട് പോലീസ് കേസെടുത്തത്.ഡിവൈഎസ്‍പി എസ്.എസ്. സുരേഷ് കുമാർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിലാണ് എൽ. ഹരിലാലിനെതിരേ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടത്.