ചങ്ങരംകുളം :കേരളത്തിലെ ലൈസൻസുള്ള വയറിംഗ് തൊഴിലാളികളെ ഏകോപിപ്പിച്ച് 45 വർഷമായി പ്രവർത്തിച്ചു വരുന്ന സ്വതന്ത്ര സംഘടനയായ കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷന്റെ ചങ്ങരംകുളം യൂണിറ്റ് വാർഷിക സമ്മേളനം സംഘ ടിപ്പിച്ചു. കാളാച്ചാൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് അബ്ദുൾ ജബ്ബാർ എം വി ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി. എ.ഇ. നൂരിഷ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബിബിൻ മുല്ലക്കൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് രാജൻ എം. അധ്യക്ഷത വഹിച്ചു.
സുനിഷ് സായി ഇ.വി. അനുശോചന പ്രമേയം വായിച്ചു. മുഹമ്മദ് റഫീഖ് സംഘടനാ റിപ്പോർട്ടും അനൂപ് കെ.പി. വരവ്-ചിലവ് കണക്കും അവതരിപ്പിച്ചു. ശശീധരൻ പി.പി., ഷാജി വെട്ടം, രാജീവ് കുറ്റിപ്പുറം, വിനോദ് പെന്നാനി, റൗഫ് എരമംഗലം, നസീർ തിരുനാവായ, പ്രശോഭ് എം., കെ. സുനിൽ ദാസ്, അനിൽകുമാർ, ഷിനോജ് ടി., എ.വി. ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ കമ്പനികളുടെ ഡെമോൺസ്ട്രേഷനുകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് കൃഷ്ണനാസ് നന്ദി രേഖപ്പെടുത്തി.