പൊന്നാനി : മത്സ്യത്തൊഴിലാളികൾക്ക് ‘പുനർഗേഹംപദ്ധതി’പ്രകാരം നിർമിച്ചുനൽകിയ ഭവനസമുച്ചയത്തിലെ മലിനജലപ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഹാർബർ എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചു.128 കുടുംബങ്ങൾ താമസിക്കുന്ന ഭവനസമുച്ചയത്തിന് സമീപം ശൗചാലയ ത്തിലേ തടക്ക മുള്ള മലിനജലപ്രശ്നം കാരണം പ്രയാസത്തിലായ താമസക്കാർ വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറ്റിയെന്ന് കോൺഗ്രസ് ആരോപിച്ചു.
പ്രശ്നപരിഹാരത്തിന് വകുപ്പുമന്ത്രിമാർക്കും കളക്ടർക്കും പരാതിനൽകിയിട്ടും യാതൊരുനടപടി യും സ്വീകരിച്ചില്ലെന്നും എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചുകൊണ്ട് കെപിസിസി അംഗം എ.എം. രോഹിത് കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പി. സക്കീർ, എസ്. മുസ്തഫ, പി.ടി. ജലീൽ, എം. അബ്ദുല്ലത്തീഫ്, എ. പവിത്രകുമാർ, പി. സദാനന്ദൻ, അറഫാത്ത്, യു. മനാഫ്, മുഹമ്മദ് പൊന്നാനി, കെ.എസ്. ഹിർസുറഹ്‌മാൻ, വസുന്ധരൻ, സതീശൻ, സുന്ദരൻ കേശവൻ എന്നിവർ നേതൃത്വംനൽകി.