എടപ്പാൾ: ഹരിയാന ആസ്ഥാനമായുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സർട്ടിഫിക്കറ്റ് നേടി രണ്ടര വയസ്സുകാരിയായ അയിലക്കാട്ടുകാരി ത്രയ. അയിലക്കാട് പള്ളത്ത് ഷിജിലിൻ്റേയും അമൃതയുടേയും മകളാണ്. പ്രമുഖരുടെ ഫോട്ടോകൾ കാണിച്ചാൽ ഉടൻ തന്നെ ആരാണെന്ന് പറയുകയും ഗാന്ധിജി,നെഹ്റു,നരേന്ദ്ര മോദി തുടങ്ങിയവരേയും ക്രിക്കറ്റ് കളിക്കാരായ സച്ചിൻ തുടങ്ങിയവരേയും ദലൈലാമ, മണ്ഡേല പോലുള്ള പ്രമുഖരും ചലച്ചിത്ര താരങ്ങളേയും കൂടാതെ മൃഗങ്ങൾ,ഷഡ്പദങ്ങൾ, നേഷണൽ ഫ്രൂട്സ്,നേഷണൽ കളർ ,കടൽ മത്സ്യങ്ങൾ, പക്ഷികൾ തുടങ്ങിയവയെ കണ്ടാൽ ഉടൻ പറയുന്നവളാണ് ഈ മിടുക്കിയായ ത്രയ.നാൽപ്പതോളം വീഡിയോകൾ ഐ.ബി.ആർ ലേക്ക് ഇവർ അയച്ച് ഇ മെയിൽ അയച്ച് കൊടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് ഈ മിടുക്കിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്