എടപ്പാൾ: ലോക റാബീസ് ദിനാചരണത്തോടനുബന്ധിച്ച് വട്ടംകുളം മൃഗാശുപത്രിയുടെ സഹകരണത്തോടെ വട്ടംകുളം സിപിഎൻ യുപി സ്കൂളിൽ റാബീസ് ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കേരള സെക്രട്ടറി ഡോക്ടർ വി.കെ.പി. മോഹൻകുമാർ ക്ലാസ് എടുത്തു.ജന്തു ജന്യ രോഗങ്ങളെ കുറിച്ച് നടന്ന ചർച്ചക്ക് വട്ടംകുളം സീനിയർ വെറ്റിനറി സർജൻ ഡോക്ടർ മായ വി.എം. നേതൃത്വം നൽകി പിടിഎ പ്രസിഡണ്ട് വി പി അനീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാന അധ്യാപിക എസ് സുജാ ബേബി സ്വാഗതം പറഞ്ഞു സ്റ്റാഫ് സെക്രട്ടറി സി സജി നന്ദി പറഞ്ഞു.