ചങ്ങരംകുളം : സ്നേഹം, ആർദ്രത തുടങ്ങിയ മാനുഷിക മൂല്യങ്ങളുടെ സന്ദേശം ഉയർത്തി പന്താവൂർ ഇർശാദ് ഇദേ മീലാദ് കാമ്പയിൻ ഇരുപതിന കർമ്മ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 1500 വിദ്യാർത്ഥി ഭവനങ്ങളിൽ നടത്തിവരുന്ന പ്രവാചക പ്രകീർത്തന സ്നേഹ സദസ്സുകൾക്ക് സമാപനമായി.കല്ലുർമ മൂലപ്പറമ്പിൽ കുഞ്ഞു ബാപ്പു ഹാജിയുടെ തറവാട്ടു ഭവനത്തിൽ നടന്ന സംഗമം കെ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. ഹസൻ നെല്ലിശേരി ആധ്യക്ഷത വഹിച്ചു.പി പി നൗഫൽ സഅദി ,കെ എം ഷരീഫ് ബുഖാരി , എം ഉമർ ബാഖവി, ഷറഫുദ്ദീൻ അഹ്സനി കരേക്കാട് പ്രസംഗിച്ചു. ഹബീബ് റഹ്മാൻ സഖാഫി, അബ്ദുല്ലത്തീഫ് മുസ്‌ലിയാർ, അഹമ്മദ് ബാഖവി, സിദ്ദീഖ് അഹ്സനി, നൂറുദ്ദീൻ ബുഖാരി,ശരീഫ് റഹ്മാനി , ശിഹാബുദ്ദീൻ മുസ്‌ലിയാർ പ്രകീർത്തന സദസ്സിന് നേതൃത്വം നൽകി.