എടപ്പാൾ : ലോക വയോജന ദിനത്തോടനുബന്ധിച്ച് എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോർഡി നേഷൻ മലപ്പുറം ജില്ലാകമ്മിറ്റി ജീവനം പദ്ധതിയിൽ ഫിസിയോതെറാപ്പി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഡോ. പ്രിൻസി സതീഷ് ക്ലാസ് നയിച്ചു. ഡോ. ശരത് വി.എസ്. സ്വാഗതവും ഡോ. കമറുനീസ നന്ദിയും പറഞ്ഞു.
ജീവനം പദ്ധതിയുടെ ജില്ലാതലത്തിലെ മൂന്നാമത്തെ പരിപാടിയാണിത്.
