ചങ്ങരംകുളം :സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നന്നംമുക്ക് റെയ്ഞ്ച് കലോൽസവ് പന്താവൂർ ഇർശാദിൽ സമാപിച്ചു. കേരള മദ്റസാദ്ധ്യാപക ക്ഷേമ ബോർഡ് ഡയറക്ടർ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.കെ പി എം ബഷീർ സഖാഫി പതാക ഉയർത്തി. ഹബീബ് റഹ്മാൻ സഖാഫി അദ്ധ്യഷത വഹിച്ചു.. വി പി അബ്ദുല്ലത്തീഫ് മുസ്‌ലിയാർ, പി.പി. നൗഫൽ സഅദി. സിദ്ദീഖ് അഹ്സനി, ഹാശിർ സഖാഫി, വി ശിഹാബുദ്ദീൻ മുസ്‌ലിയാർ പ്രസംഗിച്ചു.കാഞ്ഞിയൂർ തഅ്ലീമുസ്വിബിയാൻ മദ്രസ ഓവറോൾ ചാമ്പ്യന്മാരായി. വാഹിബുൽ ഉലും ഒതളൂർ രണ്ടാം സ്ഥാനവും ഇർശാദ് മദ്റസ പന്താവൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കല്ലുർമ്മ മള്ഹറുൽ ഉലൂം മദ്രസയിലെ മുഹമ്മദ് സിദാൻ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.റെയ്ഞ്ചിലെ വിവിധ മദ്രസകളിൽ നിന്നായി 200 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു.