ചങ്ങരംകുളം: കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ MSc ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ബിരുദാനന്തര ബിരുദ പരീക്ഷയിൽ മൂന്ന് റാങ്കുകൾ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികൾ കരസ്ഥമാക്കി.സുഹൈല പി . നൈമ . സ്നേഹ .വി എന്നിവരാണ് യഥാക്രമം 2 ,5 ,8 റാങ്കുകൾ കരസ്ഥമാക്കിയത് .കാലിക്കറ്റ് യൂണിവേഴ്സിറ്റി പത്തുറാങ്കുകളിൽ മൂന്നും കരസ്ഥമാക്കിയാണ്അസ്സബാഹിലെ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയിട്ടുള്ളത്.
റാങ്ക് ഗോൾഡർമാരായ വിദ്യാർഥികളെയുംഫുഡ് സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർ ട്ട്മെൻറ് അധ്യാപകരെയും ആദരിക്കുന്നതിന് വിപുലമായ രീതിയിൽ ചടങ്ങ് സംഘടിപ്പി ക്കുന്നതിന് ഇന്ന് ചേർന്ന് അസ്സബാഹ് അസോസിയേഷൻ ട്രസ്റ്റ് യോഗം തീരുമാനിച്ചു .ചെയർമാൻ കെ പി അബ്ദുൽ അസീസ് കുഞ്ഞു മുഹമ്മദ് പൻതാവൂർ വി മുഹമ്മദുണ്ണി ഹാജി പിപിഎം അഷ്റഫ് എന്നിവർ പ്രസംഗിച്ചു.