എടപ്പാൾ: എടപ്പാൾ പൂക്കരത്തറ- ഒളമ്പക്കടവ് റോഡിന്റെ റബ്ബറൈസ്ഡ് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം കെ ടി ജലീൽ എംഎൽഎ നിർവ്വഹിച്ചു. വൈദ്യർമൂലയിൽ വച്ച് നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആർ ഗായത്രി, എൻ ആർ അനീഷ്, ക്ഷമ റഫീഖ്, എ കുമാരൻ, ആ സിഫ് പൂക്കരത്തറ, കെ വിജയൻ ടികെ സൂരജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എൻ ഷീജ നന്ദി പറഞ്ഞു.