എടപ്പാൾ : കേരള സർക്കാരിന്റെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പുതുതായി സ്ഥാപിച്ച എടപ്പാൾ ഗവ ഐ ടി ഐ നാളെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഐ ടി ഐ ഉദ്ഘാടനം ചെയ്യും. ഡോ. കെ.ടി. ജലീൽ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭരണ രംഗത്തുള്ളവരും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.
ഏക വർഷ ട്രേഡുകളായ ഫാഷൻ ഡിസൈൻ & ടെക്നോളജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രോഗ്രാം അസിസ്‌റ്റന്റ്, സോ ളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) എന്നീ കോഴ്‌സുകളാണ് ഇവിടെ തുടങ്ങുന്നത്. ഓരോ ട്രേഡിനും രണ്ട് ബാച്ചുകൾ വീതമുണ്ട്.എടപ്പാൾ പൊന്നാനി റോഡിൽ അംശ കച്ചേരിയിലാണ് ഐ ടി ഐ ആരംഭിക്കുന്നത്.
