എടപ്പാൾ: ലൈഫ് പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിഗുണഭോക്താക്കൾക്കുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതം വിതരണം ചെയ്തു. എടപ്പാൾ പഞ്ചായത്ത് ചക്കാനത്ത് പടി ശാരദയ്ക്ക് ചെക്ക് നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭവന നിർമ്മാണ മേഖലക്ക് ഏറ്റവും മുന്തിയ പരിഗണനയാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നൽകി വരുന്നത്.
പാർപ്പിട പ്രശ്നം പരിഹരിക്കുന്നതിനായി 2022-23 സാമ്പത്തിക വർഷത്തിൽ ഒരു കോടി പതിനേഴ്ലക്ഷംരൂപ വകയിരുത്തി നടപ്പാക്കുകയുണ്ടായി. 2023- 24 സാമ്പത്തിക വർഷം ഒരു കോടി പത്തൊൻപത് ലക്ഷം രുപ പാർപ്പിട മേഖലക്കായി വകയിരുത്തി നടപ്പാക്കി വരുന്നു. വൈസ് പ്രസിഡണ്ട് അഡ്വ. ആർ ഗായത്രി അദ്ധ്യക്ഷത വഹിച്ചു. തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് സിപി നസീറ, വികസന സ്റ്റാന്റിങ് കമ്മിറ്റി അംഗം ഇകെ ദിലീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് മെമ്പർ മാർ , മറ്റ് ജീവനക്കാർ, ലൈഫ് ഗുണഭോക്തക്കൾ എന്നിവർ പങ്കെടുത്തു.