പൊന്നാനി : വൈവിധ്യങ്ങളായ വികസന കാഴ്ചപ്പാടുകൾ ചർച്ച ചെയ്ത് നഗരസഭയുടെ വികസന സദസ്സ്.സംസ്ഥാന സർക്കാർ വിവിധ മേഖലകളിൽ നടപ്പാക്കിയ പദ്ധതികളുടെയും നഗരസഭാ ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ വികസന, ക്ഷേമ, ടൂറിസം പദ്ധതികളുടെ ഡോക്യുമെന്ററി അവതരണവും ദൃശ്യാവിഷ്‌കാരവും നടന്നു.ഹരിതകർമസേന, ശാന്തി പാലിയേറ്റീവ് കെയർ, ബാന്യൻസ് ചെന്നൈ, ശുചീകരണ തൊഴിലാളികൾ, ക്ഷീരകർഷകർ, ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, വിവിധ ആവശ്യങ്ങൾക്കായി നഗരസഭയ്ക്ക് സൗജന്യമായി ഭൂമി ദാനം ചെയ്ത വ്യക്തികൾ, സ്ഥാപനമേധാവികൾ, പ്രാദേശിക ചരിത്രകാരൻ ടി.വി. അബ്ദുറഹിമാൻകുട്ടി, ഡോ. സുൽഫത്ത്, ചലച്ചിത്രതാരം സർഗം മുസ്തഫ, നഗരസഭാ ഏർലി ഇന്റർവെൻഷൻ സെന്റർ ജീവനക്കാർ, പാലിയേറ്റീവ് കെയർ പ്രതിനിധി ഗൃഷ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
‘വികസിത പൊന്നാനി 2035’ എന്ന കാഴ്ചപ്പാടിൽ പൊതുജനാഭിപ്രായങ്ങളും നിർദേശങ്ങളും സമാഹരിക്കുന്നതിനായി ഓപ്പൺ േഫാറം സംഘടിപ്പിച്ചു.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ രായ രജീഷ് ഊപ്പാല, ഷീന സുദേശൻ, ടി. മുഹമ്മദ് ബഷീർ, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി, പ്രൊഫ. എം.എം. നാരായണൻ, നഗരസഭാ ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ ഓഫീസ് പ്രതിനിധി നോഡൽ ഓഫീസർ പ്രേമൻ സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളും നഗരസഭാ സെക്രട്ടറി സജിറൂൺ നഗരസഭയുടെ വികസന ക്ഷേമ പദ്ധതി കളും അവതരിപ്പിച്ചു.വികസനസദസ്സ് പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. നഗര സഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, സ്ഥിരം സമിതി അധ്യക്ഷൻ ഒ.ഒ. ഷംസു എന്നിവർ പ്രസംഗിച്ചു.

