മാറഞ്ചേരി: ചേന്നമംഗലം എ എൽ പി സ്കൂളിൽ ‘മണ്ണിനെ സംരക്ഷിക്കാം പ്രകൃതിയെ കാത്തീടാം ‘ എന്ന മുദ്രാവാക്യമുയർത്തി വിവിധ പരിപാടികളോട് മണ്ണ് ദിനാചരണം നടത്തി.
വിവിധതരം മണ്ണുകളെ പരിചയപ്പെടുത്തൽ, മണ്ണ് വിഷമാകുന്നതിനെ കുറിച്ച് ഉത്ബോധനം നൽകൽ, മണ്ണ് കൊണ്ട് വിവിധരൂപങ്ങൾ ഉണ്ടാക്കൽ, മണ്ണക്ഷരം ഒരുക്കൽ തുടങ്ങിയ പരിപാടികൾ നടന്നു. സജിനി വാസ്, സക്കീർ ഹുസൈൻ , ഷൈബി വി ജെ, ഡെയ്സി എ, ജിൻസി ജോസ്, സിജി തോമസ്, നദീറ വി, സൗമ്യ ഫ്രാൻസിസ് എന്നിവർ സംബന്ധിച്ചു