മാറഞ്ചേരി : പൈസ അടച്ചിട്ടും തെരുവുവിളക്കുകളുടെ ലൈൻ വലിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഉപരോധിച്ചു.‍  ലൈൻ വലിക്കാൻ 40 ലക്ഷം രൂപ കെഎസ്ഇബിക്ക് പഞ്ചായത്ത് നൽകിയിട്ടും തുടർ നടപടി ഇല്ലാത്താതിനെ തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി ടി.മണികണ്ഠനെ പ്രസിഡന്റ് ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം‍ ഓഫിസിനുള്ളിൽ ഉപരോധിച്ചത്. ലൈൻ ഇല്ലാത്തതിനെ തുടർന്ന് തെരുവുവിളക്കുകൾ സ്ഥാപി‌ക്കാൻ കെഎസ്ഇബി അനുവദിക്കാത്തതിൽ ഭരണപക്ഷത്തും  പ്രതിപക്ഷത്തുമുള്ള അംഗങ്ങൾക്കിടയിലും പ്രതിഷേധം ശക്തമാണ്.

പഞ്ചായത്തിലെ 19 വാർഡുകളിലും തെരുവുവിളക്കുകൾ പ്രത്യേകം വലിച്ച ലൈനിലൂടെ സ്ഥാപിക്കാനാണു കെഎസ്ഇബി അനുമതി നൽകുന്നത്. ഇത്തരത്തിൽ ലൈനുകൾ വലിക്കുന്നതിനും ലേബർ ചാർജും അടക്കം ഒന്നര വർഷം മുൻപ് പഞ്ചായത്ത് ഭരണസമിതി പുറങ്ങ് കെഎസ്ഇബിയിൽ 40 ലക്ഷം രൂപ കെട്ടി വച്ചതാണ്.

ലൈൻ വലിക്കാൻ കെഎസ്ഇബിയുമായി ചർച്ച നടത്തുമെന്ന സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്നാണ് ഉപരോധം പിൻവലിച്ചത്. ടി.മാധവൻ, സംഗീത രാജൻ, സുലൈഖ റസാഖ്, എം.ടി.ഉബൈദ്, ഷാഫി പനമ്പാട് എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *