എടപ്പാൾ : പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെൽ എന്നിവയുടെ സഹകരണത്തോടെ തിരൂർ വിദ്യാഭാസ ജില്ലയുടെ ദിശ കരിയർ എക്സ്പോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു.നൂതന കോഴ്സുകളും ഉപരിപഠന സാധ്യതകളും പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, വിദ്യാഭ്യാസ സെമിനാർ, അഭിരുചി നിർണയ പരീക്ഷ, കരിയർ കൗൺസിലിങ്, കരിയർ ചാർട്ടുകളുടെ പ്രദർശനം എന്നിവ പ്രദർശനത്തിന്റെ ഭാഗമായി നടന്നു.25 വിദ്യാർഥികൾക്ക് കെ ഡാറ്റ് അഭിരുചി നിർണയ പരീക്ഷയും നടത്തി. 38 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ രണ്ടു ദിവസങ്ങളിലായി പ്രദർശനമേള സന്ദർശിച്ചു.പൂക്കരത്തറ ദാറുൽ ഹിദായ ഹയർസെക്കൻഡറി സ്കൂളിൽ.സ്കൂൾ മാനേജർ കെ.എസ്.കെ. തങ്ങൾ മുഖൈബിലി അധ്യക്ഷനായി.കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ വി. അനിൽകുമാർ, എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ, കെ. പ്രഭാകരൻ, മലപ്പുറം ആർഡിഡി പി.എക്സ്. ബിയാട്രിസ് മരിയ, മുഹമ്മദ് ലൈസ്, പി.ടി. അബ്ദുൽ സലാം, സെയ്തു മുഹമ്മദ്, ടി.വി. ദേവി, എടപ്പാൾ സ്കൂൾ പ്രിൻസിപ്പൽ കെ.എം. അബ്ദുൽ ഗഫൂർ, സ്കൂൾ പ്രിൻസിപ്പൽ കെ.എം ബെൻഷ എന്നിവർ പ്രസംഗിച്ചു.

