പൊന്നാനി: ആറുവരിപ്പാത പറഞ്ഞ തീയതിക്കുള്ളിൽ തീർക്കാനുള്ള പരമാവധി ശ്രമത്തിലാണ് കരാറുകാരും ഉദ്യോഗസ്ഥരും. എന്നാൽ, നിർമാണാനുമതി വൈകിയ റെയിൽവേ മേൽപാലം ഉൾപ്പെടെ ചില പദ്ധതികൾ കൃത്യസമയത്ത് തീരുമോയെന്ന ആശങ്കയുണ്ട്. രണ്ടു മാസം മുൻപാണ് കുറ്റിപ്പുറം റെയിൽവേ പാലത്തിന്റെ നിർമാണാനുമതിയായത്.
പാലം പൂർത്തിയാക്കാൻ കുറച്ചു കൂടി സമയം കരാറുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ 13 കെട്ടിടങ്ങൾ കൂടി പൊളിച്ചു മാറ്റേണ്ടതുണ്ട്. പെട്ടെന്നു പൊളിച്ചുമാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ഇൗ ഭാഗങ്ങളിലെ നിർമാണവും നീളും. ബാക്കിയുള്ള മുഴുവൻ പദ്ധതികളിലും തികഞ്ഞ ആത്മവിശ്വാസമാണ് കരാറുകാരും ഉദ്യോഗസ്ഥരും പ്രകടിപ്പിക്കുന്നത്