തിരൂർ : കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘിന്റെ തിരൂർ താലൂക്ക് സമ്മേളനം ജില്ലാസെക്രട്ടറി വിജയൻ ഉദ്ഘാടനംചെയ്തു.സെക്രട്ടറി ബാലകൃഷ്ണൻ, പ്രസിഡന്റ് കൃഷ്ണൻ എമ്പ്രാന്തിരി, ഷൺമുഖൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജീവനക്കാരുടെ കുടിശ്ശികയായ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചതിനെതിരേയും മെഡിസെപ് പ്രീമിയം വർധിപ്പിക്കുന്നതിനെതിരേയും യോഗം അപലപിച്ചു.പുതിയ ഭാരവാഹികൾ: ജനാർദനൻ തറാൽ (പ്രസി), കെ.പി. ബാലകൃഷ്ണൻ (സെക്ര), ഷൺമുഖൻ (ട്രഷ.).

