തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ഐക്യുഎസി വിഭാഗവും കോട്ടയ്ക്കൽ ആര്യവൈദ്യശാല തിരൂർ ബ്രാഞ്ചും ചേർന്ന് ‘ജീവിതശൈലീരോഗങ്ങളും മാനസികാരോഗ്യവും’ എന്ന വിഷയത്തിൽ ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു.സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള ആയുർവേദ ഔഷധങ്ങൾ വിധിയാം വണ്ണം ഉപയോഗിച്ചാൽ പെട്ടെന്ന് ഫലപ്രാപ്തിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.ആര്യവൈദ്യശാല ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരൻ അധ്യക്ഷനായി. മാറുന്ന ജീവിതസാഹചര്യത്തിൽ മലയാളിക്ക് നഷ്ടപ്പെടുന്ന ഉറക്കം ദീർഘായുസ്സിനും ആരോഗ്യത്തിനും ഒഴിച്ചുകൂടാനാകാത്തതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉറക്കക്കുറവിന്റെ പ്രധാന കാരണം അമിതമായ ഉത്തേജക പാനീയങ്ങളുടെ ഉപയോഗവും ഡിജിറ്റൽ മീഡിയയുടെ സ്വാധീനവുമാണ്. ഇതിന്റെ പരിഹാരമാർഗങ്ങളിലൊന്ന് എണ്ണതേച്ചുകുളിയാണ്.
ജീവിതശൈലീരോഗങ്ങളുടെ പ്രധാന കാരണം ജീവിതരീതിയായതിനാൽ അതിൽ മാറ്റം വരുത്ത ണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്യവൈദ്യശാല ട്രസ്റ്റിയും ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ സൂപ്രണ്ടുമായ ഡോ. പി.ആർ. രമേഷ് അഭിപ്രായപ്പെട്ടു. ആഹാരം, വിഹാരം, വ്യായാമം തുടങ്ങിയവ ക്രമപ്പെടുത്തണം.ആര്യവൈദ്യശാല ജോ. ജനറൽ മാനേജർ പി. രാജേന്ദ്രൻ ആമുഖഭാഷണം നടത്തി. സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ, ഫിനാൻസ് ഓഫീസർ മാരിയറ്റ്, ആര്യവൈദ്യശാല ബ്രാഞ്ച് മാനേജരും മെഡിക്കൽ ഓഫീസറു മായ ഡോ. മുഹമ്മദ് അറഫത്ത്, തിരൂർ ബ്രാഞ്ച് ഡെപ്യൂട്ടി മാനേജർ അഡ്മിനിസ്ട്രേ ഷൻ എം.ടി. ബീന, ഡോ. ടി.വി. സുനീത എന്നിവർ പ്രസംഗിച്ചു.

