പൊന്നാനി : സംസ്ഥാന സ്‌കൂൾ ഗെയിംസ് തയ്‌ക്വാൺഡോ ചാമ്പ്യൻഷിപ്പിലും സംസ്ഥാന ശാസ്ത്രമേളയിലും വിജയിച്ചവർക്കും പങ്കെടുത്തവർക്കും പരിശീലകർക്കും പൊന്നാനി ഐ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂൾ സ്വീകരണം നൽകി.
എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്‌കൂൾ ഗെയിംസ് തയ്‌ക്വാൺഡോ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ജേതാക്കളായ പി.വി. സഹലുദ്ദീൻ, എ.വി. സിനാസ്, സുനീറ ബഷീർ, മുഹമ്മദ് ഷിഫിൻ, വെള്ളിമെഡൽ ജേതാക്കളായ ആസിയ റിദ, അഹമ്മദ് നിജാദ്, വെങ്കലമെഡൽ ജേതാക്കളായ മുഹമ്മദ് മുനവ്വർ, ലുബ്ന, മുഹമ്മദ് ഷംലാദ് മുഹമ്മദ് ഷാസ്‌ലി എന്നിവർക്കും പരിശീലനം നൽകിയ പി.പി. ഫൈസലിനും സ്വീകരണം നൽകി.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ ഹൈസ്‌കൂൾ വിഭാഗം പ്രവൃത്തിപരിചയമേളയിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയ കെ.വി. റയ, എ ഗ്രേഡ് നേടിയ ഫാത്തിമ ഫിദ, പരിശീലകയായ അധ്യാപിക റാബിയ എന്നിവർക്കും സ്വീകരണം നൽകി.