മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്തിന്റെ കീഴിൽ പുറങ്ങിൽ സ്ഥിതി ചെയ്യുന്ന ആയുർവേദ ഡിസ്‌പെൻസറിയിൽ സ്ഥിരം ഡോക്ടർ ഇല്ലാതെയായിട്ട് മാസങ്ങളായി. പൊന്നാനി മുനിസിപ്പാലിറ്റിയിലെയും മാറഞ്ചേരി പഞ്ചായത്തിലെയും ജനങ്ങൾക്കു ഉപകാരമായ ആയുർവേദ ഡിസ്‌പെൻസറിയിൽ സ്ഥിരം ഡോക്ടറെ നിയമിക്കാനുള്ള നടപടി ഉടൻ എടുക്കണമെന്ന് ആവശ്യപ്പെട്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.