Breaking
Thu. Jun 18th, 2026

തിരൂർ : കടലറിവുകൾതേടിയാണ് തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും കൂട്ടായി സുൽത്താൻവളവ് കടപ്പുറത്തെത്തിയത്. കടലിന്റെ മക്കളെ കണ്ട് കടലോളം അറിവുമായാണ് അവർ മടങ്ങിയത്.സർവകലാശാലയിലെ രചനാ വേദിയുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ കടപ്പുറത്തെത്തിയത്. മത്സ്യത്തൊഴിലാളി കളായ ഈസ്‌പടത്ത് കോയ, സി.പി. ഖാലിദ്‌കുട്ടി, കെ.കെ. മീമ്പാട്ടി (മൊയ്തീൻ ബാവക്കുട്ടി), വി.കെ. ഫർഹാൻ എന്നിവർ കടലനുഭവങ്ങൾ പങ്കുവെച്ചു.കടലിന്റെ ഉപരിതലത്തിൽ വരുന്ന മീനുകളെ പിടിക്കുന്ന മീൻപെലപ്പ്, മത്സ്യത്തൊഴിലാളികളുടെ പ്രയാസങ്ങൾ, സുനാമി, ഓഖി ദുരന്തം എന്നിവയെല്ലാം അതിൽ കടന്നുവന്നു. മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന വാക്കുകൾ കേട്ടു മനസ്സിലാക്കാനും അവസരമുണ്ടായി.സാഹിത്യരചനാ സ്‌കൂൾ ഡയറക്ടർ ഡോ. കെ. ബാബുരാജൻ, വിദ്യാർഥികളായ സുഹറ കൂട്ടായി, സി. ശ്രീതു, ഇ.എ. മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് അൻസിഫ്, ജി.വി. രമ, അമ്പിളി സുനിൽ, ടി.ടി. അബൂബക്കർ സിദ്ദിഖ്, ധനേഷ് ഉമ്മണത്ത് തുടങ്ങിയവർ പങ്കെടുത്തു. സുൽത്താൻവളവിലെ ജാറവും സംഘം സന്ദർശിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *