Breaking
Sun. Aug 16th, 2026

തിരഞ്ഞെടുപ്പു സുരക്ഷാക്രമീകരണം; പോലീസ് റൂട്ട് മാർച്ച്

തിരൂർ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരൂർ പോലീസ് റൂട്ട് മാർച്ച് നടത്തി. രാവിലെ ബി.പി. അങ്ങാടിയിലും വൈകീട്ട് പറവണ്ണമുതൽ കൂട്ടായിവരെ യുമായിരുന്നു റൂട്ട് മാർച്ച്. തിരൂർ ഡിവൈഎസ്‌പി എ.ജെ. ജോൺസൺ, എസ്എച്ച്ഒ പി. വിഷ്ണു എന്നിവർ നേതൃത്വംനൽകി.തിരൂർ പോലീസ് സ്റ്റേഷനിലെയും കോഴിച്ചെന ക്യാമ്പിലെയും പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ആർ.പി. സുജിത്ത്, എം. നിർമ്മൽ, നസീർ തിരൂർക്കാട്, അസി. സബ് ഇൻസ്പെക്ടർമാരായ വി. മുഹമ്മദ് ഷംസാദ്, അനിൽകുമാർ, കെ.പി. മുജീബ് തുടങ്ങിയ സേനാംഗങ്ങളും പിങ്ക് പോലീസും റൂട്ട് മാർച്ചിലുണ്ടായിരുന്നു. തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 59 പ്രശ്നബാധിത ബൂത്തുകളാണുള്ളത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *