Breaking
Mon. Aug 17th, 2026

തിരൂർ : നഗരസഭയിലെ 11-ാം വാർഡ് കാഞ്ഞിരക്കുണ്ട് അങ്കണവാടി ബൂത്തിൽ വോട്ടെടുപ്പ് നീളുമെന്ന് ആശങ്കയുണ്ടായി. ലൈറ്റുകൾ കൊണ്ടുവന്ന്‌ ബൂത്തിലും ചുറ്റും വെളിച്ചം തെളിച്ചു. ടോക്കണുകൾ തയ്യാറാക്കിയും വെച്ചു.വോട്ടർമാരും രാഷ്ട്രീയപാർട്ടി പ്രവർത്തകരും നേതാക്ക ളും മുൾമുനയിലായി. പ്രശ്നമുണ്ടാകാതിരിക്കാൻ കൂടുതൽ പോലീസുമെത്തി.വൈകീട്ട് അഞ്ചരയ്ക്കുള്ള വോട്ടർമാരുടെ നീണ്ട നിര കണ്ടതോടെയാണ് ആശങ്കയായത്. ഒടുവിൽ ആറുമണിക്ക് അവസാനവോട്ടർ വോട്ടുചെയ്തതോടെ എല്ലാവർക്കും ആശ്വാസമായി. 1268 വോട്ടർമാരുള്ളിടത്ത് 1034 പേരാണ് വോട്ടുചെയ്യാനെത്തിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *