Breaking
Mon. Aug 17th, 2026

ഡിഗ്രി മുതൽ പിഎച്ച്ഡി വരെ; പണമിട്ടാൽ സർട്ടിഫിക്കറ്റ് വീട്ടിൽ! വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിത്തറയിളക്കുന്ന തട്ടിപ്പ്

പൊന്നാനി:  രാജ്യത്തെ വിവിധ സർവകലാശാലകളുടെ പേരിൽ വ്യാജമായി നിർമിച്ച സർട്ടിഫിക്കറ്റുകൾ 10 ലക്ഷത്തിലധികം പേരിലേക്കാണ് എത്തിയിരിക്കുന്നത്. ഇൗ സർട്ടിഫിക്കറ്റുകൾ ഉപയോഗ പ്പെടുത്തി സർക്കാർ–സ്വകാര്യ മേഖലകളിൽ എത്ര നിയമനങ്ങൾ നടന്നു? രാജ്യത്തിന്റെ ഏതെല്ലാം ഭാഗങ്ങളിലാണ് ഇൗ വ്യാജന്മാർ‍ കയറിക്കൂടിയിരിക്കുന്നത്? രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിത്തറയിളക്കുന്ന തട്ടിപ്പാണ് പൊന്നാനി പൊലീസ് കഴിഞ്ഞമാസം പുറത്തു കൊണ്ടുവന്നത്. ഇന്ത്യയ്ക്കു പുറത്തേക്കു വരെ വ്യാപിച്ച വ്യാജ സർട്ടിഫിക്കറ്റ് സംഘത്തിന്റെ അടിവേരടക്കം പൊന്നാനി പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. ആരെയും ഭയക്കാതെ പതിറ്റാണ്ടുകളോളം തുടർന്ന വ്യാജ സർട്ടിഫിക്കറ്റ് നിർമാണ തട്ടിപ്പിന്റെ ഉള്ളറകൾ തുറന്നുകാട്ടുന്ന അന്വേഷണ പരമ്പര തുടങ്ങുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *