Breaking
Thu. Oct 1st, 2026

മാറഞ്ചേരി മിനി സ്റ്റേഡിയം: ഒന്നുകിൽ പൂർത്തിയാക്കണം, അല്ലെങ്കിൽ തിരിച്ചുതരണം; ആവശ്യവുമായി പഞ്ചായത്ത്

മാറഞ്ചേരി : നിർമാണം നീണ്ടുപോയ മാറഞ്ചേരി മിനി സ്റ്റേഡിയം പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം സ്റ്റേഡിയം പഞ്ചായത്തിന് തിരിച്ചു നൽകണമെന്നുമുള്ള ആവശ്യവുമായി മാറഞ്ചേരി പഞ്ചായത്ത്. പഞ്ചായത്തിന് കീഴിലുള്ള സ്റ്റേഡിയം ഫുട്ബോൾ ടർഫ്, ഓപ്പൺ ജിം എന്നിവ നിർമിക്കുന്നതിനാണ് 4 വർഷം മുൻപ് കായികവകുപ്പ്  ഏറ്റെടുത്തത്. ഉദ്ഘാടനം കഴിഞ്ഞ് 4 വർഷം ആയിട്ടും, നിർമാണജോലികൾ വൈകുകയും സ്റ്റേഡിയത്തിലെ കളികൾ മുടങ്ങുകയും ചെയ്തിരിക്കുകയാണ്.

സ്റ്റേഡിയത്തിനുള്ളിൽ ചുവന്ന മണ്ണ് ഇടുകയും ചുറ്റുഭാഗത്ത് കോൺക്രീറ്റ് ജോലികളും മാത്രമാണ് കായികവകുപ്പിന്റെ കരാറുകാരൻ ചെയ്തിരിക്കുന്നത്. കായികപ്രേമികളുടെ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന യോഗത്തിൽ സ്റ്റേഡിയത്തിന്റെ നിർമാണം വേഗത്തിലാക്കണമെന്നും അല്ലാത്ത പക്ഷം  സ്റ്റേഡിയം പഞ്ചായത്തിന് തിരിച്ചു നൽകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.ശ്രീജിത്ത് ആവശ്യം ഉന്നയിച്ചത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *